
കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർവകലാശാലകളിലെ സാദ്ധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ ഇന്ന് ഓൺലൈൻ സെമിനാർ നടക്കും. വൈകിട്ട് 7.30ന് കേന്ദ്ര സർവകലാശാല മുൻ പി.വി.സി ഡോ. കെ. ജയപ്രസാദ് ക്ലാസ് നയിക്കും.
എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷനാകും. ഡോ. എസ്. വിഷ്ണു അതിഥികളെ പരിചയപ്പെടുത്തും. അരയാക്കണ്ടി സന്തോഷ്, പി.കെ. പ്രസന്നൻ, സി.എം. ബാബു, പി.വി. രജിമോൻ, പ്രൊഫ. പി.ആർ. ജയചന്ദ്രൻ, കെ.എം. സജീവ്, പി.ജെ. അർച്ചന തുടങ്ങിയവർ സംസാരിക്കും. കെ.പി. ഗോപാലകൃഷ്ണൻ സ്വാഗതവും ജി. ബൈജു നന്ദിയും പറയും.