magical-
മയ്യനാട്ട് 'മാജിക്കൽ ബൂട്സ്' ഫുട്ബാൾ അക്കാഡമിയുടെ പ്രവർത്തനം 1983ലെ തയ് വാൻ വനിത ലോകകപ്പ് ഫുട്ബാളിൽ പങ്കെടുത്ത ലളിത ഉദ്ഘാടനം ചെയ്യുന്നു

മയ്യനാട്: മുൻ സംസ്ഥാന ഫുട്ബോൾ താരം ശ്യാം പൊന്നൻ നേതൃത്വം നൽകുന്ന 'മാജിക്കൽ ബൂട്സ്' ഫുട്ബാൾ അക്കാഡമി മയ്യനാട്ട് പ്രവർത്തനം ആരംഭിച്ചു. 1983ലെ തയ് വാൻ വനിത ലോകകപ്പ് ഫുട്ബാളിൽ പങ്കെടുത്ത ലളിത ഉദ്ഘാടനം നിർവഹിച്ചു. സന്തോഷ് ട്രോഫി താരങ്ങളായിരുന്ന ഹരിദാസ്, രവി, ടൈറ്റസ് കുര്യൻ, നജിമുദ്ദീൻ, അപ്പുക്കുട്ടൻ, അക്കാഡമി ഡയറക്ടർ വിജയകുമാർ എന്നിവർ പങ്കെടുത്തു.
രാജ്യാന്തര നിലവാരത്തിലുള്ള താരങ്ങളെ വാർത്തെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അക്കാഡമിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ടെക്നിക്കൽ ഡയറക്ടർ ശ്യാം പൊന്നൻ പറഞ്ഞു.