ഇടമൺ: എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ മിഷന്റെ രൂപീകരണ ഉദ്ഘാടനവും സുഗതകുമാരി അവാർഡ് സമർപ്പണവും ഗുരുകുലത്ത് നടന്നു. ഹോർട്ടി കോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സമിതി അംഗം വെഞ്ചേമ്പ് മോഹൻദാസ് അദ്ധ്യക്ഷനായി. സുഗതകുമാരി അവാർഡ് എഴുത്തുകാരനും അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഡിൻഷാ ഇടമൺ ഏറ്റുവാങ്ങി.
കേരള ഫോക്കസ് ജനറൽ സെക്രട്ടറി വി. വിഷ്ണുദേവ്, തെന്മല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിള്ള, ഉണ്ണി പുത്തൂർ, ഇടമൺ സുജാതൻ, വല്ലം ഗണേശൻ, പൊന്നി തെന്മല, ലളിത മോഹൻ, സുധ അശോക്, രഞ്ജിനി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ അഡ്വ.എസ്.വേണുഗോപാലിനെ വി.വിഷ്ണുദേവ് ആദരിച്ചു. കൺവീനർ ശ്രീദേവി പ്രകാശ് സ്വാഗതം പറഞ്ഞു. തുടർന്ന് നാടൻ പാട്ടും കവിയരങ്ങും നടന്നു.