photo
അക്കോക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക സമാധാനത്തിനായി മൺചെരാതുകളിൽ സ്നേഹദീപം തെളിയിക്കുന്നു

കൊല്ലം: അസോസിയേഷൻ ഒഫ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ (അക്കോക്ക്)​ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക സമാധാനത്തിനായി മൺചെരാതുകളിൽ സ്നേഹദീപം തെളിയിച്ചു. കൊല്ലം റെഡ്ക്രോസ് ഹാളിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേഷ് കുമാർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബി ഹരിപ്പാട്,​ ജില്ലാ പ്രസിഡന്റ് അനിൽ ആഴാവീട്,​ സെക്രട്ടറി സന്തോഷ് തൊടിയൂർ,​ ട്രഷറർ ഷിബു റാവുത്തർ,​ അബ്ബാ മോഹൻ, സംഗീതജ്ഞൻ ആനയടി പ്രസാദ്,​​ ആർ രവീന്ദ്രൻപിള്ള,​ രഞ്ജിത സുനിൽ,​ വിശ്വൻ കുടിക്കോട്,​ കൃഷ്ണ ഗോപാലൻ,​റെഡ് ക്രോസ് സൊസൈറ്റി ഭാരവാഹികളായ അജയകുമാർ (ബാലു),​ ജോർജ്ജ്.എഫ്.സേവിയർ എന്നിവർ പങ്കെടുത്തു.