പുനലൂർ: പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയുടെ വലത് കൈ വിരലിൽ കുടങ്ങിയ സ്റ്റീൽ മോതിരം ഫയർഫോഴ്സ് മുറിച്ചു നീക്കി. ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഏരൂർ ചന്ദ്രകാന്തം വീട്ടിൽ സൂരജ് ഭദ്രന്റെ(16) നടു വിരലിലാണ് മോതിരം കുടുങ്ങിയത്. വിരലിൽ നീര് വന്നു വീർത്തതോടെ സൂരജിനെ രക്ഷിതാക്കൾ പുനലൂർ ഫയർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇലക്ട്രിക് കട്ടറും ഹാൻഡ് കട്ടറും ഉപയോഗിച്ച് മോതിരം മുറിച്ച് മാറ്റി. പുനലൂർ ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ എ.സാബു, ജീവനക്കാരായ എസ്.രമേശ് കുമാർ, ആർ.ശരത്ത്,എസ്.പി.അനീഷ്,ഷൈൻ ബേബി, വൈ.ജയപ്രകാശ്,അബ്ദുൽ ഷമീർ,ജയന്തി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോതിരം മുറിച്ച് നീക്കിയത്.