തൊടിയൂർ: ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറു തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 61 തൊഴിലാളികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് എസ്.രമണിക്കുട്ടിയമ്മ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ, വാർഡ് അംഗം പി.ജി.അനിൽകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ കല, വൈസ് ചെയർപേഴ്സൺ ബിന്ദുഎന്നിവർ തൊഴിലാളികളെ പൊന്നാടയണിയിച്ച് ആദരിച്ചു.