class

കൊല്ലം: ജവഹർ ബാലഭവനിൽ 4 മുതൽ മേയ് 26 വരെ നടക്കുന്ന അവധിക്കാല ക്ലാസുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറ് വയസ് മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, വയലിൻ, മൃദംഗം, തബല, നൃത്തം, വീണ, ഗിറ്റാർ, കീബോർഡ്, ക്ലേ മോഡലിംഗ്, യോഗ, ചിത്രരചന, സ്‌പോക്കൺ ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, ക്രാഫ്ട്, എംബ്രോയിഡറി തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ഫോൺ: 0474 2760646, 0474 2744365.