photo
പോച്ചയിൽ ബേബിമാളിന്റെ ഉദ്ഘാടനം പോച്ചയിൽ ബ്രേദേഴ്സിന്റെ മാതാവ് സുലേഖാ ബീബി നിർവഹിക്കുന്നു. സി.ആർ.മഹേഷ് എം.എൽ.എ, പോച്ചയിൽ ഗ്രൂപ്പ് ചെയർമാൻ നാസർ പോച്ചയിൽ എന്നിവർ സമീപം.

കരുനാഗപ്പള്ളി: പോച്ചയിൽ ഗ്രൂപ്പ് കരുനാഗപ്പള്ളി അഡ്വക്കേറ്റ് ലൈനിൽ പ്രവർത്തനം ആരംഭിച്ച ബേബി മാളിന്റെ ഉദ്ഘാടനം പോച്ചയിൽ ബ്രേദേഴ്സിന്റെ മാതാവ് സുലേഖാ ബീബി നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ആർ.രാമചന്ദ്രൻ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, പുളിമൂട്ടിൽ ബാബു, നിജാം ബഷി, മുനമ്പത്ത് ഷിഹാബ് എന്നിവർ സംസാരിച്ചു. പോച്ചയിൽ ഗ്രൂപ്പ് ചെയർമാൻ നാസർ പോച്ചയിൽ സ്വാഗതവും ഡയറക്ടർ സജീവ് പോച്ചയിൽ നന്ദിയും പറഞ്ഞു. ഷിഹാബ് പോച്ചയിൽ, ഇസഹാഖ് പോച്ചയിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെ.ലൈവ് നിയാസിന്റെ നേതൃത്വത്തിൽ ഫ്ലവേഴ്സ്റ്റാർ സിംഗറിലെ കുട്ടി ഗായകരുടെ ഗാനമേളയും നടന്നു.