
കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ നിരക്ക് ദേശീയ പാത അതോറിട്ടി വർദ്ധിപ്പിച്ചു. 10 ശതമാനം വർദ്ധനവ് ഇന്നലെ നിലവിൽ വന്നു. കുരീപ്പുഴ ടോൾ പ്ളാസയിൽ നിന്ന് 20 കിലോമീറ്റർ ദൂര പരിധിയിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം നൽകേണ്ട തുക 285 ൽ നിന്ന് 315 രൂപയായി ഉയർത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ചുവടെ. ഫാസ് ടാഗ് ഇല്ലാത്തവർക്ക് ഇരട്ടി തുക നൽകേണ്ടി വരും.
വാഹനങ്ങളുടെ വിഭാഗം, ഒരുവഴിക്ക് മാത്രം, ഒരു ദിവസത്തിനുള്ളിലെ മടക്കയാത്ര, പ്രതിമാസ നിരക്ക് (50 യാത്രകൾക്ക്), ജില്ലയിൽ രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനം
കാർ, ജീപ്പ്, വാൻ - 25(25) - 35(40) - 780 (885) - 10 (15)
എൽ.സി.വി, എൻ.ജി.വി, മിനി ബസ് - 40 (45) - 55 (65) - 1260 (1430) - 20 (20)
ബസ്, ട്രക്ക് രണ്ട് ആക്സിൽ - 80 (90) - 120 (135) - 2640 (3000) - 40 (45)
വ്യാവസായിക വാഹനം (3 ആക്സിൽ) - 85 (100) - 130 (145) - 2880 (3275) - 45 (50)
കൺസ്ട്രക്ഷൻ മെഷിനറി (4-6 ആക്സിൽ) - 125 (140) - 185 (210) - 4140 (4705) - 60 (70)
ഏഴിൽ കൂടുതൽ ആക്സിൽ - 150 (170) - 225 (260) - 5040 (5730) - 75 (85)