
കൊല്ലം: ജില്ലാ ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബിക്കും സിക്കും സൗജന്യ ചികിത്സ ലഭ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു. രക്തം, മറ്റ് ശരീരസ്രവങ്ങൾ, അണുവിമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവയിലൂടെയാണ് രോഗമുണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് ബിയും സിയും യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കാൻസർ, സിറോസിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങൾക്ക് കാരണമാകും.
രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നതിനുള്ള സൗകര്യം എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. മഞ്ഞപ്പിത്ത രോഗലക്ഷണമുള്ളവരിൽ രക്ത പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചാൽ ചികിത്സയ്ക്ക് വിധേയരാകണം.