arrest

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. താന്നി സാഗരതീരം സുനാമി ഫ്‌ളാറ്റിൽ സിജിൻ പോളാണ് (36) പിടിയിലായത്.

ആഗസ്റ്റ് 6ന് പ്രതിയടങ്ങിയ സംഘം പെൺകുട്ടിയുടെ വീടിന് സമീപം വന്ന് അസഭ്യം വിളിച്ചു. പെൺകുട്ടി ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇവർ വീടിന്റെ ജന്നൽ ചില്ല് അടിച്ച് തകർക്കുകയും കൈയിൽ കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തു. പരസ്യ ആക്രമണത്തിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽ പോയ പ്രതി തിരികെയെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.