എഴുകോൺ : എഴുകോൺ മാടൻകാവ് മഹാദേവ ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിന്റെ ഭാഗമായി ലക്ഷദീപ സമർപ്പണം നടന്നു. ക്ഷേത്രം പ്രസിഡന്റ് വി.മന്മഥൻ ആദ്യദീപം തെളിച്ചു.
ക്ഷേത്ര പരിസരത്ത് നിന്നു തുടങ്ങി ഏഴു കോണുകളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള പാതകളുടെ ഇരുവശത്തും സജ്ജീകരിച്ചിരുന്ന വിളക്കുകൾ തെളിക്കാൻ നൂറു കണക്കിന് ഭക്തർ എത്തി.
ഉത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് ചന്ദ്രപൊങ്കൽ നടക്കും.സുഭദ്ര വാസുദേവൻ ഭദ്രദീപം തെളിക്കും. രാത്രി 8ന് മാടനൂട്ട്. തുടർന്ന് നാടകം.