കരുനാഗപ്പള്ളി: മയക്കുമരുന്നിനെതിരെ ജനകീയ സഭ എന്ന സന്ദേശമുയർത്തി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും ജനസഭയുടെ യോഗം സംഘടിപ്പിക്കുന്നു. കൊല്ലം ജില്ലയിലെ ആദ്യ ജനകീയ സഭ ചവറയിൽ നടന്നു. മനയിൽ ഫുട്ബാൾ അസോസിയേഷൻ, ഹായ് ഗ്രന്ഥശാല, ശ്രീവിദ്യാധിരാജ ഗ്രന്ഥശാല എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വലിയം സെൻട്രൽ സ്കൂളിൽ ജനസഭ സംഘടിപ്പിച്ചത്. ഉദ്ഘാടനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യത വഹിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ വി.എസ്.ബിന്ദു ആമുഖ പ്രഭാഷണം നടത്തി, എക്സൈസ് ,വിമുക്തി കോ-ഓർഡിനേറ്റർ ഹരിപ്രസാദ് മയക്ക് മരുന്ന് വിരുദ്ധ സന്ദേശവും, ജനസഭ പ്രതിജ്ഞ പൊലീസ് സബ് - ഇൻസ്പെക്ടർ നജീബും ചൊല്ലിക്കൊടുത്തു. ചവറ ബ്ലോക്ക് പഞ്ചായത്തംഗം സി.രതീഷ്, പന്മന മഞ്ജേഷ്, അഡ്വ. മുഹമ്മദ് അമീർ, അഡ്വ. സി.സജീന്ദ്രകുമാർ, ആനന്ദ്കുമാർ, മനോജ് കുമാർ, മുഹമ്മദ് ഷെഫീഖ്, സൽമാൻ പടപ്പനാൽ, വിനോദ് കുമാർ, അൻവർ സാദത്ത്, മൺസൂർ, ശ്രീകാന്ത് എന്നിവർ സംബന്ധിച്ചു.