എഴുകോൺ : വേനൽ മഴയിൽ വെള്ളക്കെട്ടായി ശിവഗിരിപാതയിലെ ബദാംമുക്ക് ഭാഗം. ബദാംമുക്കിലെ കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിനോട് ചേർന്നാണ് മഴവെള്ളം റോഡ് നിറഞ്ഞ് കെട്ടിക്കിടക്കുന്നത്.
ഇവിടെയുണ്ടായിരുന്ന കലുങ്കിലേക്ക് വെള്ളം ഒഴുകിയെത്തിയിരുന്ന ഓട അടഞ്ഞതാണ് കാരണം. ജലജീവൻ മിഷന്റെ പൈപ്പിട്ട ഇതര സംസ്ഥാന തൊഴിലാളികളാണ് ഓട മൂടിയതെന്നാണ് നാട്ടുകാരുടെ പരാതി.