xc
കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ വാതിൽപ്പടി സേവനത്തിന്റെയും ഭരണഘടന സാക്ഷരത കമ്പയിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവ്വഹിക്കുന്നു

തഴവ: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ വാതിൽപ്പടി സേവന പദ്ധതിയും ഭരണഘടന സാക്ഷരത കാമ്പയിനും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അദ്ധ്യക്ഷയായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തരമേശ്, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനു എൻ. വാഹിദ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗമായ അബ്ദുൽ സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ. വാഹിദ്, തുളസീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസർ സ്വാഗതവും സെക്രട്ടറി സി. ജിനചന്ദ്രൻ നന്ദിയും പറഞ്ഞു.