
കൊല്ലം: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ആറ്റിൽ മുങ്ങി മരിച്ചു. കുടിക്കോട് ഗുരുദേവ സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അമ്പലംകുന്ന് നെട്ടയം കൃഷ്ണവിലാസത്തിൽ സുധീന്ദ്രന്റെയും അനിതയുടെയും മകൻ അഖിലാണ് (15) മരിച്ചത്. വാക്കനാട് കൽച്ചറ പള്ളിക്ക് സമീപമായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെയായിരുന്നു അപകടം. മൃതദേഹം പാരിപ്പള്ളി മൊഡിക്കൽ കോളേജ് ആശുപത്രിയിൽ. സൗദിയിൽ ജോലി ചെയ്യുന്ന പിതാവ് എത്തിയശേഷമേ സംസ്കാരം നടത്തൂ.