
കൊല്ലം: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ 12-ാമത് ജില്ലാ സമ്മേളനം സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക സെക്രട്ടറി ആർ.കെ.മണിശങ്കർ മുഖ്യാതിഥി ആയിരുന്നു. സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ ജോൺ ലൂയിസ്, ബിജു ജോസഫ്, അനിൽ കുമാർ, ജില്ലാ വനിതാ ചെയർപേഴ്സൻ മേരി തെരേസ, സംസ്ഥാന സമിതി അംഗങ്ങളായ സുനിൽ ബി.രാജേന്ദ്രപ്രസാദ്, ടി. സുരേഷ് എന്നിവർ സംസാരിച്ചു. സംഘടനാ സെഷൻ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എം.മനോജ് നിർവ്വഹിച്ചു. ഭാരവാഹികളായി ജോൺ ലൂയിസ് (പ്രസിഡന്റ് ), മനുമോഹൻ, സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), ജി. ജയരാജ് (സെക്രട്ടറി), വി.ജെ. ഹരിലാൽ, ചാർളി ജോൺ (ജോ.സെക്രട്ടറിമാർ), ശിവകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.