കൊല്ലം: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കൊല്ലം സിറ്റി കൺവെൻഷൻ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിന്ധു അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബാലകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ്, കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺമാരായ സുജാത രതികുമാർ, സിന്ധു വിജയൻ, എസ്. അശോക് കുമാർ, ആർ.പ്രസന്നകുമാർ, കൗൺസിലർ അമ്പിളി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജാരിയത്ത് (പ്രസിഡന്റ്), ജി. ബാലകൃഷ്ണൻ നായർ (സെക്രട്ടറി), സിന്ധു അജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.