കൊല്ലം: ജില്ലയിലെ മലയോര മേഖലകളിൽ ഗവ. കോളേജ് അനുവദിക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഇന്നലെ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് ചർച്ചയ്ക്ക് മറുപടി നൽകി.
പുതിയ ഭാരവാഹികളായി എ. വിഷ്ണു (പ്രസിഡന്റ്), ആർ. ഗോപികൃഷ്ണൻ (സെക്രട്ടറി), ആര്യപ്രസാദ്, മിഥുൻ സഹദ്, സഹൽ കടയ്ക്കൽ (വൈസ് പ്രസിഡന്റ്), സന്ദീപ്‌ലാൽ, അലീന അമൽ, മുഹമ്മദ് ഷാഹിൻ (ജോ. സെക്രട്ടറി), അശ്വിൻദേവ്, എം. ലിഥിൻ, അൻവർ, സച്ചിൻദാസ്, എസ്. സുമി, നൃപരാജ്, മിഥുൻ മോഹൻ, ജെ വിഷ്ണു, അമൽബാബു, എസ്. നിഥിൻ, ആർ. ആദർശ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.