school
മഠത്തിൽക്കാരാണ്മ ഗവ എൽ. പി. ആൻഡ് പ്രീ പ്രൈമറി സ്കൂളിന്റെ 94ാമത് വാർഷികാഘോഷവും, കുട്ടികളുടെ കലാപരിപാടിയായ 'ശലഭമേളയും' സി ആർ മഹേഷ്‌ എം എൽ എ ഉൽഘാടനം ചെയ്യുന്നു

ഓച്ചിറ : രക്ഷകർത്താക്കളും വിദ്യാർത്ഥികളും ആഗ്രഹിക്കുന്ന രീതിയിൽ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലെത്തിക്കാൻ പരിശ്രമിക്കുമെന്ന് സി. ആർ. മഹേഷ്‌ എം.എൽ.എ പറഞ്ഞു. മഠത്തിൽക്കാരാണ്മ ഗവ. എൽ. പി. ആൻഡ് പ്രീ പ്രൈമറി സ്കൂളിന്റെ 94ാമത് വാർഷികാഘോഷവും കുട്ടികളുടെ കലാപരിപാടി 'ശലഭമേളയും' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. എം. സി ചെയർമാൻ സതീഷ് പള്ളേമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

കുട്ടികൾ അഭിനയിച്ച അങ്ങനെ ഒരു ലഹരിക്കാലത്ത് എന്ന ഷോർട്ട് ഫിലിം പ്രകാശനവും മുഖ്യപ്രഭാഷണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി നിർവഹിച്ചു. വിരമിച്ച അദ്ധ്യാപകരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗീതാകുമാരി, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീലത പ്രകാശ്, ടി. ആർ.ബാലമുരളീകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ മാളു സതീഷ്, മിനി പൊന്നൻ എന്നിവർ വിവിധ അവാർഡുകൾ വിതരണം ചെയ്തു. കയ്യാലത്തറ ഹരീദാസ്, അശോകബാബു, കെ. മോഹനൻ, സജി ഓച്ചിറ, രതീഷ് കാന്ത്‌ തുടങ്ങിയവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ആർ.ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ ആർ.സന്തോഷ് കുമാർ സ്വാഗതവും, മാതൃസമിതി പ്രസിഡന്റ് ആര്യ സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് ബൈജു മലനട അവതരിപ്പിച്ച നാടൻ പാട്ട്, കുട്ടികളുടെ കലാപരിപാടി 'ശലഭമേള' തുടങ്ങിയവ നടന്നു.