club-
മികച്ച യുവ ക്ലബ് പുരസ്കാരം മന്ത്രി ആന്റണി രാജുവിൽ നിന്നു പട്ടത്താനം യുവ ക്ലബ് പ്രവർത്തകർ ഏറ്റുവാങ്ങുന്നു

കൊല്ലം: സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജന ക്ലബ്ബുകൾക്ക് സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരത്തി​ന് പട്ടത്താനം യുവ ക്ലബ് അർഹരായി​. 30,000 രൂപയും സർട്ടിഫിക്കറ്റും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രി ആന്റണി രാജുവിൽ നിന്നു ക്ളബ് പ്രവർത്തകരായ അപർണ സുനിൽ, അനുപമ, ആകാശ് അശോകൻ, പട്ടത്താനം സുനിൽ, ഷിബുലാൽ എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി വി.ഡി.പ്രസന്നകുമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി.സുരേഷ് കുമാർ, യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, യൂത്ത് പ്രോഗ്രാം ഓഫീസർ ബി.ഷീജ, ജില്ലാ കോ ഓർഡിനേറ്റർ എ.എം.അൻസാരി, എസ്.കവിത തുടങ്ങിയവർ സംസാരിച്ചു. മറ്റ് ജില്ലകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.