
കൊല്ലം: സ്റ്റാർട്ടപ്പും ഫിനാഷ്യൽ മാനേജ്‌മെന്റും എന്ന വിഷയത്തിൽ ഗവേഷണത്തിനും അതിന്റെ സംഭാവനകൾക്കും ഡോ. ഡി. ചന്ദ്രബോസിന് ഗോൾഡൻ സ്റ്റാർ ഐകോണിക് പുരസ്‌കാരം. 20ന് ഗോവയിലെ പനാജിയിൽ എക്കണോമിക് ഗ്രോത്ത് സൊസൈറ്റി ഒഫ് ഇന്ത്യയും ഇന്ത്യൻ ജേർണലിസ്റ്റ് കം ബോഡിയമയും ചേർന്ന് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ പുരസ്‌കാരം സമ്മാനിക്കും.
യു.ജി.സി ഇമെറിറ്റസ് പ്രൊഫസറും ഐ.സി.എസ്.എസ്.ആർ എമിനന്റ് സോഷ്യൽ സയന്റിസ്റ്റുമായ ഡോ.ഡി. ചന്ദ്രബോസ് ഇരവിപുരം വാളത്തുംഗൽ കുട്ടമംഗലം കുടുംബാംഗമാണ്. നിരവധി ദേശീയ - അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.