vishnu-
യൂത്ത് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച ചക്രസ്തംഭന സമരം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇന്ധന വില വർദ്ധനവിനെതിരെ കൊല്ലം ബി.എസ്.എൻ.എൽ ജില്ലാ കാര്യാലയത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചക്ര സ്തംഭന സമരം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് ഹർഷാദ് മുതിരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക് എം.ദാസ്, നെഫ്‌സൽ കാലത്തിക്കാട്, ഷാലു മുതിരപ്പറമ്പ്, ശരത് കുരീപ്പുഴ, സുൽഫി മുളങ്കാടകം, റമീസ് ഹുസൈൻ, വൈശാഖ് തേവള്ളി, ബിജിൻ തോമസ്, അലക്സ് കോശി തുടങ്ങിയവർ നേതൃത്വം നൽകി.