കൊല്ലം: പെട്രോൾ - ഡീസൽ - പാചക വാതക വിലവർദ്ധനവിനെതിരെ വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നാളെ രാവിലെ 10ന് നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.