കരുനാഗപ്പള്ളി: സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാൻ വ്യവസായികൾ മുന്നോട്ടുവരണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭവാനി ഗ്രൂപ്പ് ആൻഡ് കനിവ് ചാരിറ്രബിൾ ട്രസ്റ്റ് ആറ് കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ മൊത്തത്തിലുള്ള വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.രാജു ഫിലിപ്പ്, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവർ അനുഗ്രഹ പ്രഭാഷണവും എ.എം.ആരിഫ് എം.പി മുഖ്യ പ്രഭാഷണവും നടത്തി. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, കാർഷിക കടാശ്വാസ കമ്മിഷൻ കമ്മിറ്റി അംഗം കെ.ജി.രവി, ആർ.രാമചന്ദ്രൻ, വല്യത്ത് ഇബ്രാഹിംകുട്ടി, ആർ.രവീന്ദ്രൻപിള്ള, മുനമ്പത്ത് ഷിഹാബ്, ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.മദനൻപിള്ള എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ഡയറക്ടർ ജിജേഷ് വി.പിള്ള സ്വാഗതവും ട്രസ്റ്റ് ഡയറക്ടർ അഭിജിത്ത് മോഹൻ നന്ദിയും പറഞ്ഞു.