കൊല്ലം: ട്രാൻസ്‌പോർട്ട് റിട്ട. ഓഫീസേഴ്‌സ് ഫോറം സംസ്ഥാന സമ്മേളനം എസ്. നാരായണപിള്ള നഗറിൽ (കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ) മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണവും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉപഹാരസമർപ്പണവും നടത്തി.
വേണുഗോപാൽ, കെ.എം. ഇർഷാദ്, ഡി.കനകരാജൻ, ഒ.പി. ആന്റണി, എം. ശിവകുമാരൻ നായർ, അഹമ്മദ് കുഞ്ഞു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം. വിജയകുമാർ റിപ്പോർട്ടും ട്രഷറർ എം. സുബേർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി. അനിൽ പടിക്കൽ സ്വാഗതവും എസ്. ശശിധരൻ നായർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഡി. കനകരാജൻ (പ്രസിഡന്റ് ), എം. വിജയകുമാർ (ജനറൽ സെക്രട്ടറി), രാധാകൃഷ്ണൻ (വർക്കിംഗ് പ്രസിഡന്റ് ), കെ. സുബൈർ (ട്രഷറർ ), 51 അംഗ ഭരണസമിതി എന്നിവരെ തിരഞ്ഞെടുത്തു.