കൊല്ലം: മുണ്ടയ്ക്കൽ കച്ചിക്കടവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം ക്ഷേത്രം തന്ത്രി കായംകുളം ശ്രീലകത്ത് മനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി അനു പ്രസന്നകുമാറിന്റെയും മുഖ്യകാർമ്മികത്വത്തിൽ നാളെ മുതൽ 6 വരെ നടക്കും. നാളെ രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7 ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 3.30 ന് ഉറിയടി മഹോത്സവം, 5.30 ന് ക്ഷേത്രാചാര്യനും അദ്ധ്യാപകനുമായ സെന്തിൽ കുമാറിന്റെ പ്രഭാഷണം, 7 ന് ദീപാരാധന. 5 ന് ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7 ന് മൃത്യുഞ്ജയഹോമം,11 ന് അന്നദാനം, വൈകിട്ട് 5.30 ന് ഭഗവതിസേവ, 8.30 ന് നൃത്തനൃത്ത്യങ്ങൾ. 6 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 7 ന് പൊങ്കാല, പ്രഭാത ഭക്ഷണം, 9 ന് നവകം, പഞ്ചഗവ്യം, കലശപൂജ, കളഭ കലശപൂജ, 11 ന് നൂറും പാലും, വൈകിട്ട് 4 ന് ഉത്സവ എഴുന്നെള്ളത്ത്.