കരുനാഗപ്പള്ളി : മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന സ്വർണാഭരണങ്ങൾ ജി.എസ്.ടി മൊബൈൽ സ്‌ക്വാഡ് പിടികൂടി. മൂന്ന് കോടിയോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് പിടിച്ചെടുത്തത്. തൃശൂരിൽ നിന്ന് 6.410 കിലോ വരുന്ന ആഭരണങ്ങൾ കാറിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്വർണക്കടകളിൽ നൽകാനായി കൊണ്ട് വന്നതായിരുന്നു ആഭരണങ്ങൾ. കേസ് രജിസ്റ്റർ ചെയ്‌തശേഷം 18.75 ലക്ഷം രൂപ പിഴ ഈടാക്കി സ്വർണം ഉടമയ്ക്ക് വിട്ടുനൽകി.
അസിസ്റ്റന്റ് കമ്മിഷണർ (ഇന്റലിജൻസ്) എസ്. രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ പിടികൂടിയത്. അസി. സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ ബി. രാജേഷ്, എസ്. രാജേഷ് കുമാർ, ബി.രാജീവ്, ടി.രതീഷ്, ഇ.ആർ. സോനാജി, ഷൈല, പി.ശ്രീകുമാർ തുടങ്ങിയവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.