viswanathan

കൊ​​​ല്ലം​:​ ​കൊ​​​ല്ല​ത്തെ​ ​സാ​​​മൂ​​​ഹി​​​ക​ ​​​​​-​ ​സാം​​​സ്​​കാ​​​രി​​​ക​ ​മേ​​​ഖ​​​ല​​​ക​​​ളി​​​ലും​ ​ഗ​​​വ.​ ​ക​​​രാ​​​ർ​ ​​​രം​​​ഗ​​​ത്തും​ ​അ​​​ര​​​നൂ​​​റ്റാ​​​ണ്ട് ​നി​​​റ​​​സാന്നിദ്ധ്യമായിരുന്ന അ​​​പൂ​ർ​​​വ​ ​വ്യ​​​ക്തി​​​ത്വ​​​ത്തി​​​നു​​​ട​​​മ​​​യാ​​​യ​ ​പി.​ ​വി​​​ശ്വ​​​നാ​​​ഥ​ൻ​ ​ഓ​ർ​​​മ്മ​​​യാ​​​യി​​​ട്ട് നാളെ രണ്ടു ​വ​ർ​​​ഷം തികയുന്നു.​ ​എട്ടു വ​ർ​ഷം​ ​മു​മ്പ് ​അ​​​ദ്ദേ​​​ഹം​ ​പ​​​ടു​​​ത്തു​​​യ​ർ​​​ത്തി​​​യ​ ​കൊ​​​ല്ലം​ ​ജി​​​ല്ലാ​ ​ഗ​​​വ.​ ​കോ​ൺ​​​ട്രാ​​​ക്‌​​​ടേ​​​ഴ്‌​​​സ് ​സ​​​ഹ​​​ക​​​ര​​​ണ​​​ ​സം​​​ഘ​​​ത്തി​ന്റെ ആഭിമുഖ്യത്തിൽ നാളെ​ വൈകിട്ട് 3ന് പുള്ളിക്കട ചെറുകിട വ്യവസായ അസോസിയേഷൻ ഹാളിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം പി. പിശ്വനാഥൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ​ സെമിനാറും അനുസ്മരണവും നടത്തും.

മന്ത്രി ജെ. ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാനും കാഷ്യു കോർപ്പറേഷൻ ചെയർമാനുമായ എസ്. ജയമോഹൻ അദ്ധ്യക്ഷനാകും. ചികിത്സാ ധനസഹായവും അനുമോദിക്കലും എം. നൗഷാദ് എം.എൽ.എ നിർവഹിക്കും. മുൻ എം.എൽ.എയും ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ വി.കെ.സി. മമ്മദ് കോയ,​ കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ,​ സ്പോർട്സ് കൗൺസിൽ കൊല്ലം പ്രസിഡന്റ് എക്സ്. ഏണസ്റ്റ്,​ കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ എന്നിവർ സംസാരിക്കും. ഗവ. കോൺട്രാക്ടേഴ്സ് സഹകരണസംഘം ജില്ലാ പ്രസിഡന്റ് പു​​​ണ​ർ​​​തം​ ​പ്ര​​​ദീ​​​പ് സ്വാഗതവും മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട‍ർ അഡ്വ. എസ്. ഷേണാജി നന്ദിയും പറയും. വൈകിട്ട് 3 മുതൽ 'കരാറുകാരുടെ അനൈക്യം കരാറുകാരുടെ അന്തകനോ?'​ എന്ന വിഷയത്തിൽ കരാറുകാരുടെ സംസ്ഥാന ഏകോപന സമിതി ജനറൽ കൺവീനർ വർഗീസ് കണ്ണമ്പള്ളി നയിക്കുന്ന സെമിനാർ നടക്കും. ബിൽഡേഴ്സ് അസോ. ഒഫ് ഇന്ത്യ സ്റ്റേറ്റ് ചെയർമാൻ നജീബ് മണ്ണേൽ, പി. വിശ്വനാഥന്റെ ഭാര്യ ഡോ. ഉഷ വിശ്വനാഥൻ, മകൻ പത്മനാഭൻ, കേരളത്തിലെ കരാറുകാരുടെ വിവിധ സംഘടനാ നേതാക്കൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും.

 ബഹുമുഖ വ്യക്തിത്വം

ജി​​​ല്ലാ​ ​ഗ​​​വ.​ ​കോ​ൺ​​​ട്രാ​​​ക്‌​​​ടേ​​​ഴ്‌​​​സ് ​സ​​​ഹ​​​ക​​​ര​​​ണ​ ​സം​​​ഘ​​​ത്തെ​ ​ക്ലാ​​​സ് ​-1​ ​കാ​​​റ്റ​​​ഗ​​​റി​​​യി​ൽ​ ​എ​​​ത്തി​​​ച്ച​ത് ​സ്ഥാ​​​പ​​​ക​ ​പ്ര​​​സി​​​ഡ​ന്റ് ​പി.​ ​വി​​​ശ്വ​​​നാ​​​ഥ​നാ​ണ്.​ ​കൊ​​​ല്ലം​ ​പ​​​ട്ട​​​ണ​​​ത്തി​ലെ​ ​പു​​​ഷ്‌​​​പോ​​​ത്സ​​​വം​ ​ന​ല്ല​ ​നി​ല​യി​ൽ​ ​ന​ട​ത്തി​യി​രു​ന്ന​ത് ​ജ​​​ന​​​റ​ൽ​ ​ക​ൺ​​​വീ​​​ന​​​റാ​​​യി​രു​ന്ന​ ​അദ്ദേഹത്തിന്റെ ​ ​ക​രു​ത്തി​ലാ​ണ്.​ ​കൊ​​​ല്ലം​ ​പീ​​​പ്പി​ൾ​​​സ് ​ഇ​നിഷ്യേ​​​റ്റീ​വ് ​സെ​​​ക്ര​​​ട്ട​​​റി,​ ​ക്വ​​​യി​​​ലോ​ൺ​ ​അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് ​ക്ല​​​ബ് ​ര​​​ക്ഷാ​​​ധി​​​കാ​​​രി,​ ​കൊ​​​ല്ലം​ ​ജി​​​ല്ലാ​ ​സ്‌​​​പോ​ർ​​​ട്സ് ​കൗ​ൺ​​​സി​ൽ​ ​വൈ​​​സ് ​പ്ര​​​സി​​​ഡ​ന്റ്,​ ​കേ​​​ര​​​ളാ​ ​ബി​ൽ​​​ഡിം​​​ഗ്‌​​​സ് ​ആ​ൻ​ഡ് ​അ​​​ദ​ർ​ ​ക​ൺ​​​സ്​​ട്ര​​​ക്ഷ​ൻ​ ​വ​ർ​​​ക്കേ​​​ഴ്‌​​​സ് ​വെ​ൽ​​​ഫെ​​​യ​ർ​ ​ബോ​ർ​​​ഡ് ​മെ​​​മ്പ​ർ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടുണ്ട്. കാ​ർ​​​ഗി​ൽ​ ​ഫ​​​ണ്ട് 2020​ ​എ​​​ന്ന​ ​പേ​രി​ൽ​ ​ഉ​​​ഷാ​​​ഉ​​​തു​​​പ്പി​​​ന്റെ​ ​ഗാ​​​ന​​​മേ​​​ള​ ​സം​​​ഘ​​​ടി​​​പ്പി​​​ച്ച് ​ധ​​​ന​​​ശേ​​​ഖ​​​ര​​​ണം​ ​ന​​​ട​​​ത്തി​യ​തി​ന് ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​​​ശം​​​സ​​​യ്​​ക്കും​ ​അ​ർ​​​ഹ​​​നാ​​​യി.​ ​അ​​​ഷ്​​ട​​​മു​​​ടി​ ​ബോ​​​ട്ട് ​റേ​​​സ് ​ക്ല​ബ് ​രൂ​​​പീ​​​ക​​​രി​​​ച്ച് ​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും​ ​വ​​​ള്ളം​​​ക​​​ളി​ ​ജ​​​ന​​​റ​ൽ​ ​ക​ൺ​​​വീ​​​ന​​​റാ​​​യും​ ​പ്ര​വ​ർ​ത്തി​ച്ചിരുന്നു.