കരുനാഗപ്പള്ളി : പാവുമ്പ ഇട്ടിയശേരിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുപ്പത്തിനാലാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടന്നു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. നഹാസ് ക്യാമ്പിന് നേതൃത്വം നൽകി. ബാബു ഇട്ടിയശേരിൽ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും നൽകുന്ന സൗജന്യ ഭക്ഷ്യ ധാന്യ കിറ്റിന്റെയും മരുന്നിന്റെയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കൊച്ചി നിർവഹിച്ചു. കെ.എസ്. പുരം സുധീർ, ഇട്ടിയശെരിൽ ട്രസ്റ്റ് ചെയർമാൻ നവാസ് കൊച്ചയ്യത്ത്, തഴവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോണാൽ സൈനുദ്ദീൻ, വിജയകുമാരി, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.