
കൊല്ലം: ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് 75000 രൂപ നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം വ്യാപാരികളോടുള്ള വഞ്ചനയാണെന്നും അംഗീകരിക്കില്ലെന്നും 2017 ലെ സർക്കാർ ഉത്തരവനുസരിച്ചുള്ള രണ്ട് ലക്ഷം രൂപയെങ്കിലും നൽകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജനും ജനറൽ സെക്രട്ടറി ജി.ഗോപകുമാറും ആവശ്യപ്പെട്ടു. ഇടതു മുന്നണി നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.