പുനലൂർ: ഇടമൺ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിലെ 23 സഹകാരികൾക്ക്അംഗ സമാശ്വാസ നിധി വിതരണം ചെയ്തു. ഇടമൺ സത്രം ജംഗ്ഷനിലെ പി.വിജയൻ സ്മാരക ഹാളിൽ ചേർന്ന ചടങ്ങിൽ പി.എസ്.സുപാൽ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ജോസഫ് അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ,മുൻ ബാങ്ക് പ്രസിഡന്റുമാരായ ഇ.ഷംസുദ്ദീൻ, എ.സലീം, സി.പി.ഐ ഇടമൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.സുനിൽകുമാർ, കോൺഗ്രസ് ഇടമൺ മണ്ഡലം പ്രസിഡന്റ് എ.ടി.ഫിലിപ്പ്, ബാങ്ക് സെക്രട്ടറി ഇൻ-ചാർജ്ജ് അജിത്ത്, സ്റ്റാർസി രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.