kalluvathukkal
ഇന്ധന, പാചകവാതക വിലവർദ്ധനവിനെതിരെ സി.പി.എം കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടയ്ക്കൽ ജംഗ്‌ഷനിൽ നടത്തിയ ധർണ ഏരിയ സെക്രട്ടറി കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഇന്ധന, പാചകവാതക വിലവർദ്ധനവിനെതിരെ സി.പി.എം കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. നടയ്ക്കൽ ജംഗ്‌ഷനിൽ നടത്തിയ ധർണ ഏരിയ സെക്രട്ടറി കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. വി.സലിം അദ്ധ്യക്ഷത വഹിച്ചു. എൻ. സതീശൻ, സേതുലാൽ എന്നിവർ സംസാരിച്ചു.