photo
ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചക്കുവള്ളി പ്രവാസി കൂട്ടായ്മ യോഗം കൊല്ലം ജില്ല അസി. കളക്ടർ ഡോ.അരുൺ എസ്.നായർ ഉദ്ഘാടനം ചെയ്തു

പോരുവഴി : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചക്കുവള്ളി പ്രവാസി കൂട്ടായ്മ ഫാനും സ്പോട്സ് സാമഗ്രികളും വിതരണം ചെയ്തു. കൊല്ലം ജില്ല അസി. കളക്ടർ ഡോ.അരുൺ എസ്.നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ആമിന ഫാനുകൾ ഏറ്റുവാങ്ങി. ചക്കുവള്ളി പ്രവാസി കൂട്ടായ്മ ഉപദേശക സമിതി അംഗം ഷിജു ഷെറീഫ് ദോഹ സ്‌പോട്സ് സാമഗ്രികൾ കൈമാറി. പി.ടി.എ വൈസ് പ്രസിഡന്റ് അർത്തിയിൽ ഷെമീർ, ഹെഡ്‌മിസ്ട്രസ് അനിത, ചക്കുവള്ളി പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുൺ എസ്.നായർ, അനസ് ചരുവിളയിൽ, ഷാജി ജുബൈൽ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ലേഖ എന്നിവർ സംസാരിച്ചു. ചക്കുവള്ളി പ്രവാസി കൂട്ടായ്മ രക്ഷാധികാരി മാത്യു പടിപ്പുരയിൽ സ്വാഗതവും ചക്കുവള്ളി പ്രവാസി കൂട്ടായ്മ എക്സി കമ്മിറ്റി അംഗം നൗഫൽ നന്ദിയും പറഞ്ഞു.