advt
കൊട്ടാരക്കര ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ഓട്ടിസം ദിനാചാരണം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. സുമാലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : ലോക ഓട്ടിസം അവബോധ ദിനത്തിൽ കൊട്ടാരക്കര ബി.ആർ.സിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം നിർവഹിച്ചു.
അഡ്വ. ഉണ്ണികൃഷ്ണ മേനോൻ അദ്ധ്യക്ഷനായി.
വാർഡ് കൗൺസിലർ വനജാ രാജീവ്‌,ബി.പി.സി കിഷോർ കെ. കൊച്ചയ്യം, ട്രെയിനർ മഞ്ജു എന്നിവർ സംസാരിച്ചു.

സീരിയൽ കോമഡി താരം സതീഷ് വെട്ടിക്കവല മുഖ്യാതിഥിയായി.
ഭിന്നശേഷിക്കാരനും തിമില വാദ്യ വിദഗ്ധനുമായ വിദ്യാർത്ഥി അനുരാജിനെ അനുമോദിച്ചു.

തുടർന്ന് നാടൻപാട്ട്, ഓട്ടിസം കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.