t
കൊല്ലം ശ്രീനാരായണ വനിതാ കോളേജ് വിമൻ സെല്ലും കൊല്ലം സിറ്റി പൊലീസും സംയുക്തമായി എസ്.എൻ വിമൻസ് കോളേജ് വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച സെൽഫ് - ഡിഫൻസ് ട്രെയിനിംഗ് സിറ്റി പൊലീസ് കമ്മി​ഷണർ ടി​. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം ശ്രീനാരായണ വനിതാ കോളേജ് വിമൻ സെല്ലും കൊല്ലം സിറ്റി പൊലീസും സംയുക്തമായി എസ്.എൻ വിമൻസ് കോളേജ് വിദ്യാർത്ഥിനികൾക്കായി സെൽഫ് - ഡിഫൻസ് ട്രെയിനിംഗ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടികളുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മി​ഷണർ ടി​. നാരായണൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിൽ അദ്ധ്യക്ഷത വഹിച്ചു. അഡി​ഷണൽ പൊലീസ് സൂപ്രണ്ട് ജോസി ചെറിയാൻ, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മി​ഷണർ സോണി ഉമ്മൻ കോശി, കോളേജ് വിമൻ സെൽ കോ ഓർഡിനേറ്റർ ഡോ. ശില്പ ശശാങ്കൻ, അസിസ്റ്റന്റ് പ്രൊഫ. ജെ. വീണ എന്നിവർ സംസാരി​ച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ രജീനാ ബീവിയുടെ നേതൃത്വത്തിൽ സെൽഫ് ഡിഫൻസിൽ വിദ്യാർത്ഥിനികൾക്കായി പരിശീലനം നടത്തി​.