ഓടനാവട്ടം: കട്ടയിൽ പാലയ്‌ക്കോട്ടു ഭഗവതിക്ഷേത്രത്തിൽ ഈ വർഷത്തെ മീനഭരണി മഹോത്സവം ഇന്ന് സമാപിക്കും.
പതിവ് ചടങ്ങുകൾക്കു പുറമേ രാവിലെ 5.45ന് ഉരുൾനേർച്ച, തലയാട്ടംകളി, 11ന് അന്നദാനം, വൈകിട്ട് 3ന് കുത്തിയോട്ടം, 3.15ന് തോറ്റംപാട്ട് (സമാപനം ), 4ന് എടുത്തുതൂക്കം, അമ്മതൂക്കം, പ്രാതൂക്കം, കരതൂക്കം, പണ്ടാരതൂക്കം, നേർച്ചതൂക്കം, കെട്ടിത്തൂക്കം, 6.20ന് ദീപാരാധന, സോപാന സംഗീതം, 8.30ന് അത്താഴപൂജ, മഹാനിവേദ്യം, 9ന് ആറാട്ട്, തൃകൊടിയിറക്ക്.
രാത്രി 8മുതൽ വെളിയം ശിവാ ഡാൻസ് വേൾഡ് അവതരിപ്പിക്കുന്ന നൃത്തസംഗമം 2022 ഉണ്ടായിരിക്കും.