photo
കേരള ജനകീയ ഉപഭോക്തൃ സമിതി സംഘടിപ്പിച്ച സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേരളാ ജനകീയ ഉപഭോക്തൃ സമിതി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ഉപഭോക്തൃ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിഭകളെ ആദരിക്കലും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സമ്മേളനം സി.ആർ.മഹേഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിഹാബ്.എസ്.പൈനുംമൂട് അദ്ധ്യക്ഷനായി. കെ.ജെ.സി.സി സംസ്ഥാന പ്രസിഡന്റ് അഡ്വ.സുഗതൻ ചിറ്റുമല മുഖ്യപ്രഭാഷണം നടത്തി. പ്രതിഭകളെ ആദരിക്കലും പൊതുവിതരണ സംവിധാനവും അനുബന്ധ വിഷയങ്ങളെയും ആസ്പദമാക്കി താലൂക്ക് സപ്ലൈ ഓഫീസർ ജി.എസ്.ഗോപകുമാറും ഭക്ഷ്യസുരക്ഷയ്ക്ക് ഉപഭോക്താവിന്റെ പങ്ക് എന്ന വിഷയത്തിൽ കരുനാഗപ്പള്ളി സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ എ.അനീഷ ക്ലാസുകൾ നയിച്ചു. സംസ്ഥാന ഭാരവാഹികളായ ലൈക്ക് പി.ജോർജ്ജ്, കിളികൊല്ലൂർ തുളസി, എ.നസീംബീവി, കല്ലട വിമൽകുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ബി.ശ്യാംചന്ദ്രൻ സ്വാഗതവും സി.പി.സാനുകുമാർ നന്ദിയും പറഞ്ഞു.