vila

കൊല്ലം: നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർദ്ധനവ് തടയണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.

ക്രമാതീതമായ വിലക്കയറ്രം കാരണം ഹോട്ടലുകൾ നടത്താനാകാത്ത അവസ്ഥയാണ്. ഈ സ്ഥിതി തുടർന്നാൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരും. സാധാരണക്കാർ ജോലി ചെയ്യുന്ന ഈ മേഖലയെ രക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

അസോ. ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.എസ്. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ. ഷാജഹാൻ, ട്രഷറർ ഷിഹാസ് തുടങ്ങിയവർ സംസാരിച്ചു. ​