കൊട്ടിയം: ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ഈ വർഷത്തെ രാജ്യ പുരസ്കാർ അവാർഡുകൾ തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ മൂന്നു വിദ്യാർത്ഥികൾക്ക് ലഭിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഷബ്ന, ആസിയാ ഷാനവാസ്, അഞ്ചാം ക്ലാസ് വിദ്യാർത്ഥി അല്ലെൻ എറിക് ലാൽ എന്നിവരാണ് അവാർഡിന് അർഹരായത്. കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡുകൾ വിതരണം ചെയ്തു. മികച്ച സേവനം കാഴ്ചവച്ച സംസ്ഥാനത്തെ 21 മികച്ച സ്കൂളുകൾക്കും ഗവർണർ അവാർഡുകൾ നൽകി. നാഷണൽ പബ്ലിക് സ്കൂളിനുള്ള അവാർഡ് സ്കൂൾ ചെയർമാനും എച്ച്.എസ്.ജി കൊല്ലം ജില്ലാ ചീഫ് കമ്മിഷണറുമായ ഡോ.കെ.കെ. ഷാജഹാൻ ഗവർണറിൽ നിന്നു ഏറ്റുവാങ്ങി. ട്രെയിനർ ഷിബു, ബിജി എന്നിവരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.