train

കൊ​ല്ലം: മു​തിർ​ന്ന പൗ​ര​ന്മാർ​ക്കു​ള്ള ട്രെ​യിൻ യാ​ത്രാ ഇ​ള​വും ദീർ​ഘ​ദൂ​ര ട്രെ​യി​നു​കൾ ഉൾ​പ്പെ​ടെ എ​ല്ലാ ട്രെ​യി​നു​ക​ളി​ലും സീ​സൺ ടി​ക്ക​റ്റ് സൗ​ക​ര്യ​വും പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി റ​യിൽ​വേ മ​ന്ത്രി, റ​യിൽ​വേ ബോർ​ഡ് ചെ​യർ​മാ​നും ദ​ക്ഷി​ണ​ റ​യിൽ​വേ ജ​ന​റൽ മാ​നേ​ജർ​ക്കും ഇ ​- ​മെ​യിൽ നി​വേ​ദ​നം നൽ​കി.

കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തിൽ മു​തിർ​ന്ന പൗ​ര​ന്മാർ​ക്കു​ള്ള യാ​ത്രാ ഇ​ള​വു​കൾ റെയിൽവേ പിൻ​വ​ലി​ച്ചി​രു​ന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടും ഇളവുകൾ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് നീ​തി​നി​ഷേ​ധ​വും പ്ര​തി​ഷേ​ധാർ​ഹ​വു​മാ​ണ്.

സീ​സൺ ടി​ക്ക​റ്റ് വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും വി​ര​ലിലെ​ണ്ണാ​വു​ന്ന ട്രെ​യി​നുകളിൽ മാ​ത്ര​മാ​ണ് സീ​സൺ ടിക്കറ്റ് അ​നു​വ​ദി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പൂർവ​സ്ഥി​തി​യിലായ സാ​ഹ​ച​ര്യ​ത്തിൽ എ​ല്ലാ ട്രെ​യി​നു​ക​ളി​ലും സീ​സൺ ടി​ക്ക​റ്റ് സൗ​ക​ര്യം പു​നഃസ്ഥാ​പി​ക്കണമെന്നും എം.പി ആ​വ​ശ്യ​പ്പെ​ട്ടു.