കൊല്ലം: എസ്.എൻ. കോളേജിലെ 1975-78, 1987-90 എക്കണോമിക്സ് ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും പുസ്തകപ്രകാശനവും കോളേജ് ജംഗ്ഷനിലെ എസ്.എൻ.വി സദനത്തിൽ നടന്നു. എക്കണോമിക്സ് വിഭാഗം മുൻ മേധാവി പ്രൊഫ. പി.എൻ. അനിരുദ്ധൻ രചിച്ച 'മൺട്രോത്തുരുത്തിന്റെ പുരാവൃത്തം' എന്ന ദേശ ചരിത്ര കൃതിയുടെ പ്രകാശനവും ചടങ്ങുകളുടെ ഉദ്ഘാടനവും കോളേജ് എക്കണോമിക്സ് വിഭാഗം പൂർവ വിദ്യാർത്ഥികൂടിയായ വർക്കല ശിവഗിരി മഠം സ്വാമി വിശാലാനന്ദ, പുസ്തകത്തിന്റെ ഒരു കോപ്പി സംസ്ഥാന വിവരാവകാശ കമ്മിഷണർ എച്ച്. രാജീവന് നൽകി നിർവഹിച്ചു. ചടങ്ങിൽ മുൻ പ്രിൻസിപ്പലും ഗ്രന്ഥകാരനുമായ ഡോ. എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാജേന്ദ്രൻ, പ്രൊഫ. പി.എൻ. അനിരുദ്ധൻ, എൻ രാമൻ, കവി അടുതല ജയപ്രകാശ്, പൂർവ വിദ്യാർത്ഥികളായ സാജൻ ബാബു, അഡ്വ. ബൈജു, കുരീപ്പുഴ സുരേഷ് എന്നിവർ സംസാരിച്ചു.