photo
അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷങ്ങൾ കൊല്ലം അസി. കളക്ടർ ഡോ. അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു. അനീഷ് കെ. അയിലറ, ലീനാ അലക്സ്, അലക്സാണ്ടർ മുതലാളി എന്നിവർ സമീപം

അഞ്ചൽ: അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിന്റെ 31-ാം വാർഷികാഘോങ്ങൾ കൊല്ലം അസി. കളക്ടർ ഡോ. അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു. കവി അനീഷ് കെ. അയിലറ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ലീനാ അലക്സ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ജാസ്മി മഞ്ചൂർ, സ്കൂൾ ചെയർമാൻ അലക്സാണ്ടർ മുതലാളി, വൈസ് പ്രിൻസിപ്പൽ സുജ ജംനാദാസ്, മറിയം കെ. വർഗീസ്, കാരുണ്യ, വർഷ തുടങ്ങിയവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.