മുഖത്തല: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ 2022 - 23 വർഷത്തേക്കുള്ള, 76.46 കോടിയുടെ ബഡ്ജറ്റ്

വൈസ് പ്രസിഡന്റ് ആർ.സതീഷ് കുമാർ അവതരിപ്പിച്ചു.

കൃഷി, മൃഗസംരക്ഷണം, ക്ഷീര മേഖലകളിലായി 4 കോടി നീക്കി​വച്ചു. തരിശു രഹിത നെൽകൃഷിക്ക് 55 ലക്ഷം, മൃഗ സംരക്ഷണത്തി​ന് 76 ലക്ഷം, ഔഷധ സസ്യ വളർച്ചയ്ക്ക് 2 ലക്ഷം, മത്സ്യ മേഖലയ്ക്ക് 10 ലക്ഷം, മണ്ണ് സംരക്ഷണത്തിന് 5 ലക്ഷം, വ്യവസായ സംരംഭങ്ങൾക്ക് 10 ലക്ഷം, പരിശീലനത്തിന് 5 ലക്ഷം എന്നിങ്ങനെ ഉത്പാദന മേഖലയിൽ 4.9 കോടി​ ചെലവഴിക്കും.ഭവന നിർമ്മാണ മേഖലയിൽ 'തണൽ' പാർപ്പിട പദ്ധതി ആരംഭിക്കും. ഭൂമി ഇല്ലാത്തവർക്ക് ഭൂമി, വീട് പദ്ധതി നടപ്പാക്കും.എല്ലാ ഭവന രഹിതർക്കും വീട്,വീട് മെയിന്റനൻസ്,എല്ലാ വീടുകളിലും കുടിവെള്ളം എന്നി​വയ്ക്കായി​ 7 കോടി വകയിരുത്തി. പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം, സ്മാർട്ട് അങ്കണവാടികളിലെ കുട്ടികൾക്ക് കളിക്കോപ്പുകൾ, ടി.വി, യുവാക്കൾക്കായി കളിസ്ഥലം, യുവജന ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ, ലൈബ്രറികൾക്ക് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതി, തകർന്ന് കിടക്കുന്ന മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കൽ എന്നി​വയ്ക്ക് 2 കോടി ചെലവഴിക്കും. സമ്പൂർണ്ണ കുടിവെള്ളത്തിനായി 'തെളിനീർ' പദ്ധതി നടപ്പാക്കും. 51.20 കോടി ചെലവും 19.04 കോടി മിച്ചവും ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു.