cpi
സി.പി.ഐ. മേലില ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : സി.പി.ഐ മേലില ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം ബി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി സെക്രട്ടറി എസ്.സുജിത്കുമാർ സ്വാഗതം പറഞ്ഞു.

യോഗത്തിൽ കർഷകർ, കശുഅണ്ടി തൊഴിലാളികൾ, മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവരെ ആദരിച്ചു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവംഗം ജി.ആർ.രാജീവൻ, മണ്ഡലം സെക്രട്ടറി എം.നൗഷാദ്, സെക്രട്ടേറിയറ്റംഗം ആർ.അജികുമാർ, എം.അജിമോഹൻ, കേരള മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ശോഭനകുമാരി, മേലില ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ശ്രീജ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് കെ.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.