ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ ഏറ്റവും വലിയ ഏലാകളിൽ ഒന്നായ വെട്ടിക്കാട്ട് ഏല മണ്ണിട്ട് നികത്താൻ നീക്കം. മാടൻനട ക്ഷേത്രത്തിന് സമീപം ഏല നികത്തുന്നതിന് വേണ്ടിയാണ് നിരവധി ലോഡ് മണ്ണ് കഴിഞ്ഞ ദിവസം രാത്രി ഇറക്കി ഇട്ടത്. പന്ത്രണ്ടിലധികം ലോഡ് മണ്ണിറക്കി ഇട്ടിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ റവന്യൂ അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി മണ്ണ് നീക്കം ചെയ്യാമെന്ന് ഉറപ്പ് നൽകി. മൈനാഗപ്പള്ളി ആറ്റുപുറം സ്വദേശിയുടേതാണ് നിലം. വെട്ടിക്കാട്ട് ഏലാ ഉൾപ്പെടെ മൈനാഗപ്പള്ളിയിൽ വ്യാപകമായ തോതിൽ ഏലാകൾ നികത്തുന്നുണ്ടങ്കിലും നടപടികൾ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.