പുനലൂർ: എസ്.എൻ.ഡി.പി യോഗം 3307-ാം നമ്പർ കലയനാട് ശാഖയിൽ വിളക്ക് പൂജയുടെ ഭാഗമായി ഗുരുദേവ പഠന ക്ലാസും അന്നദാനവും നടന്നു.ശാഖ പ്രസിഡന്റ് എ.വി.അനിൽകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രാർത്ഥന സമിതി പുനലൂർ യൂണിയൻ സെക്രട്ടറി പ്രീത സജീവ് പഠന ക്ലാസ് നയിച്ചു.ശാഖ സെക്രട്ടറി ഉഷ അശോകൻ, വനിത സംഘം ശാഖ പ്രസിഡന്റ് വിജയകുമാരി ശിവരാജൻ, സെക്രട്ടറി ശാലിനി അജിത്ത്, പ്രാർത്ഥന സമിതി ശാഖ പ്രസിഡന്റ് വത്സല ദിനേശൻ, കുടുബയോഗം കൺവീനർ സുമംഗല സുമരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അന്നദാനവും നടന്നു.