
ചവറ: അയ്യൻകോയിൽ ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ തലമുകിൽ മുടിയിൽ കിഴക്കതിൽ (ആന്റണി നിലയം) എൽ.എം. ജോസഫ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തലമുകിൽ സെന്റ് അഗസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി ജോസഫ് (റിട്ട. ഹെഡ് മിസ്ട്രസ്, ഡി.വി.എൽ.പി.എസ്, വടക്കുംതല). മക്കൾ: ഏലിക്കുട്ടി, തങ്കം, ബേബി, മേരി, ആന്റണി (കേരള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: എം.ജി. ബാബുജി (റിട്ട. പ്രെഫസർ, മഹാരാജാസ് കോളേജ്), ക്ലീറ്റസ് (ഷാർജ), സോളമൻ (മാതാ സ്റ്റോർ), യോഹന്നാൻ, നിജി ( ഡി.പി.ഐ ഉദ്യോഗസ്ഥ, തിരുവനന്തപുരം).