പരവൂർ: പരവൂർ നഗരസഭയ്ക്ക് എസ്.ബി.ഐ നൽകിയ ആംബുലൻസ് നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ ഫ്ലാഗ് ഒഫ് ചെയ്തു. വൈസ് ചെയർമാൻ എ. സഫറുള്ള, എസ്.ബി.ഐ പരവൂർ മാനേജർ ആദർശ് എന്നിവർ സംസാരിച്ചു. ഓക്സിജൻ സൗകര്യത്തോടെയുള്ള ആംബുലൻസിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഫോൺ: 9995852340