കൊല്ലം: ദിനംപ്രതി ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നരേന്ദ്രമോദിയും അതിൽ നിന്നു അധിക നികുതിയിലൂടെ ജനങ്ങളെ പിഴിയുന്ന പിണറായി വിജയനും ജനങ്ങളുടെ ശാപമേറ്റ് തകർന്നടിയുമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇന്ധന വില വർദ്ധനവിനെതിരെ 'വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.സി. രാജൻ, ഡോ. ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, എൻ. അഴകേശൻ, എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, പി. ജർമ്മിയാസ്, സൂരജ് രവി, കെ. ബേബിസൺ, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, നടുക്കുന്നിൽ വിജയൻ, എസ്. വിപിനചന്ദ്രൻ, നജീം മണ്ണേൽ തുടങ്ങിയവർ സംസാരിച്ചു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡി​ന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ എം.വി. ശശികുമാരൻ നായർ, കെ. സുരേഷ്ബാബു, നെടുങ്ങോലം രഘു, കെ. കൃഷ്ണൻകുട്ടി നായർ, അലക്‌സ് മാത്യു, സി.ആർ. നജീബ്, എൻ. ഉണ്ണിക്കൃഷ്ണൻ, പി. ഹരികുമാർ, കെ.കെ. സുനിൽകുമാർ, അൻസർ അസീസ്, എസ്. ശ്രീകുമാർ, വാളത്തുംഗൽ രാജഗോപാൽ, കല്ലട ഗിരീഷ്, ജി. ജയപ്രകാശ്, സന്തോഷ് തുപ്പാശ്ശേരി, വൈ. ഷാജഹാൻ, കോലത്ത് വേണുഗോപാൽ, സേതുനാഥപിള്ള, ചക്കിനാൽ സനൽകുമാർ, കൃഷ്ണവേണി ശർമ്മ, ജോർജ്ജ്. ഡി കാട്ടിൽ, ആന്റണിജോസ്, കെ.ആർ.വി. സഹജൻ, കായിക്കര നവാബ്, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, സവിൻസത്യൻ, എം.എം. സഞ്ജീവ് കുമാർ, രവി മൈനാഗപ്പള്ളി, ജി. ലീലാകൃഷ്ണൻ, ഷാജഹാൻ തലവൂർ, നാസിമുദ്ദീൻലബ്ബ, കെ. ബാബുരാജൻ, ബിജു പാരിപ്പള്ളി, എം. നാസർ, ആർ.രമണൻ, കുഴിയം ശ്രീകുമാർ, ചവറ ഗോപകുമാർ, എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, കെ. സുകുമാരപിള്ള, ചവറ ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.